വിമാനം മാറിപ്പോയി; ധാക്കയിലേക്ക് പുറപ്പെട്ടയാള്‍ മംഗലാപുരത്ത്!
മംഗലാപുരം|
WEBDUNIA|
PTI
PTI
വെപ്രാളപ്പെട്ട് എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ചിലപ്പോള്‍ ബസ് മാറിക്കയറുന്നവരുണ്ട്. അല്ലെങ്കില്‍, വടക്കോട്ട് പോകുന്ന ട്രെയിനിന് പകരം തെക്കോട്ട് പോകുന്ന ട്രെയിനില്‍ കയറിപ്പോകും. പക്ഷേ അതൊക്കെപ്പോലെയാണോ വിമാനം മാറിക്കയറുന്നത്? പല ഘട്ടങ്ങളിലായുള്ള പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ഒരാള്‍ വിമാനത്തില്‍ കയറുന്നത്. എന്നിട്ടും വിമാനം മാറിക്കയറി എന്ന് പറഞ്ഞാല്‍ അത് അമ്പരപ്പിക്കുന്ന കാര്യം തന്നെ.
മകന്റെ മരണവാര്‍ത്ത അറിഞ്ഞ് ബഹ്റൈനില്‍ നിന്ന് ധാക്കയിലേക്ക് പുറപ്പെട്ട ആളാണ് മംഗലാപുരം ബാജ്പെ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ധാക്ക സ്വദേശി മുഹമ്മദ് ആലം മംതാസുദ്ദീന് എന്നയാള്‍ക്കാണ് അബദ്ധം പിണഞ്ഞത്. ഗള്‍ഫ് എയറിന്റെ ധാക്ക വിമാനത്തിലാണ് ഇയാള്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇയാള്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കയറുകയായിരുന്നു.
മംഗലാപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെക്കണ്ട് അധികൃതര്‍ മൂക്കത്ത് വിരല്‍വച്ചു. ധാക്കയിലേക്ക് പോകേണ്ടിയിരുന്ന ഇയാള്‍ക്ക് ബഹറൈന്‍- മംഗലാപുരം വിമാനത്തിന്റെ ബോര്‍ഡിംഗ് പാസ് ലഭിച്ചത് എങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും അവര്ക്ക്പിടികിട്ടിയില്ല.
ഇയാളെ വിമാനത്തില്‍ കയറ്റും മുമ്പ് ടിക്കറ്റ് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കും പിഴച്ചു, അറിയിപ്പുകളൊന്നും ശ്രദ്ധിക്കാതെ മംഗലാപുരം വരെ യാത്ര ചെയ്ത് മംതാസുദ്ദീനും പിഴവുപറ്റി.
ഒടുവില്‍ ഈ യാത്രക്കാരന്റെ മുഴുവന്‍ ചെലവുകളും എയര്‍ ഇന്ത്യ വഹിച്ചു.