വിധിക്കൊപ്പം ആ പേന മുനയും ജഡ്ജി ഒടിച്ചു കളഞ്ഞു!

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2013 (13:16 IST)
PRO
വധശിക്ഷയ്ക്കു ശേഷം ജഡ്ജിമാര്‍ സ്വീകരിക്കുന്ന പതിവ് രീതി തന്നെയായിരുന്നു അഡീഷണല്‍ ജഡ്ജി യോഗേഷ് ഖന്നയും സ്വീകരിച്ചത്. വധശിക്ഷ വിധിക്കുശേഷം മഷിപ്പേനയുടെ മുന ജഡ്ജി ഒടിച്ചു കളയുകയായിരുന്നു.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗത്തില്‍ നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയതിനു ശേഷമാണ് ജഡ്ജി പേനയുടെ മുന ഒടിച്ച് കളഞ്ഞത്. 20 പേജ്‌ വരുന്ന ശിക്ഷാവിധിയെഴുതാന്‍ ഉപയോഗിച്ച മഷിപ്പേനയുടെ മുനയാണു കോടതി മുറിയില്‍ തന്നെ ഒടിച്ചുകളഞ്ഞത്‌. വിധിപ്രസ്‌താവം പൂര്‍ത്തിയായ ഉടന്‍ അദ്ദേഹം കോടതി മുറിയില്‍ നിന്നു ചേംബറിലേക്കു മടങ്ങുകയും ചെയ്തു.

വധശിക്ഷ പുറപ്പെടുവിച്ചശേഷം ജഡ്ജിമാര്‍ വിധിയെഴുതിയ പേനയുടെ മുന ഒടിച്ചുകളയുന്നതു ബ്രിട്ടിഷ്‌ കാലം മുതലുള്ള പതിവാണ്‌. യോഗേഷ്‌ ഖാന്ന ആദ്യമായാണ്‌ ഒരു കേസില്‍ വധശിക്ഷ വിധിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :