വിദ്യാര്‍ത്ഥിയെ നഗ്നനാക്കി ദേഹപരിശോധന!

അംബാല| WEBDUNIA|
PRO
സ്കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ പ്രിന്‍സിപ്പലിനു മുന്നില്‍ വച്ച് നഗ്നനാക്കി നടത്തി. ഹരിയാനയിലെ പത്രി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം നടന്നത്.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകരുടെ പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിയെ നഗ്നനാക്കി ദേഹപരിശോധന നടത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവത്തെ കുറിച്ചുള്ള പരാതി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥി സ്കൂളില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. എന്നാല്‍, തന്റെ മുന്നില്‍ വച്ച് ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :