വിദ്യാര്‍ത്ഥികള്‍ക്ക് 8000 ലാപ്‌ടോപ്പുകള്‍ സൌജന്യം, അഖിലേഷിന്‍റെ വക!

ഗാസിയാബാദ്| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് 8,000 ലാപ്ടോപ്പുകള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. ഗാസിയാബാദ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് സൌജന്യമായി നല്‍കുന്നത്.

താന്‍ ഇലക്ഷന്‍ പ്രചാരണസമയത്ത് ലാപ്‌ടോപ്പ് നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തന്റെ വാക്ക് പാലിക്കാനാണ് ഈ ലാപ്‌ടോപ്പ് വിതരണമെന്ന് അഖിലേഷ് പറഞ്ഞു. സംസ്ഥാനത്ത് പാവപ്പെട്ടവര്‍ക്കായി ആയ്യായിരത്തോളം വീടുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

3,750 കോടി രൂപയുടെ വിവിധതരം പദ്ധതികളാണ് സംസ്ഥാനത്തൊട്ടാകെ അഖിലേഷ് നടത്തുവാന്‍ പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :