ലാപ്‌ടോപും ഡെസ്ക്‍ടോപ്പും ടച്ച് സ്ക്രീനാക്കിമാറ്റാം!

ചെന്നൈ| WEBDUNIA|
PRO
സാധാരാണ ലാപ്ടോപ്പ് സ്ക്രീന്‍ ടച്ച്‌സ്ക്രീനാക്കി മാറ്റണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ ഇത് ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിന്‍ഡോസ് 8 ലാപ്‌ടോപ്പുകളും പേഴ്സണല്‍ കമ്പ്യൂട്ടറുകളുമാണ് ഹാന്‍ഡ്മേറ്റ് വിന്‍ഡോസ് 8 എന്ന കുഞ്ഞന്‍ പേനകള്‍ ഉപയോഗിച്ച് ടച്ചബിള്‍ ആക്കി മാറ്റാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നത്.

അള്‍ട്രാസോണിക്, ഇന്‍‌ഫ്രാറെഡ് ടെക്‍നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതത്രെ. യു എസ് ബി പോര്‍ട്ട് വഴി കമ്പ്യൂട്ടര്‍/ലാപ്ടോപ്പുമായി ഘടിപ്പിച്ചാല്‍ ഇവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമത്രെ.

5000 ഓളം രൂപ മാത്രമെ ഈ പോട്രോണിക്സ് ഹാന്‍‌ഡ്മേറ്റ് പേനയ്ക്ക് വിലയാകുകയുള്ളെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :