വികലാംഗര്‍ക്കും സ്ത്രീകള്‍ക്കും സൌജന്യനിരക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേന്ദ്ര റയില്‍‌വെ ബജറ്റില്‍ വികലാംഗര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും യാത്രാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. രാജധാനി, ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളില്‍ വികലാംഗര്‍ക്ക് സൌജന്യ നിരക്കുകളില്‍ യാത്ര ചെയ്യാം. 58 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകള്‍ക്കും ട്രെയിന്‍ യാത്രാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു.

ടിക്കറ്റ് ബുക്കിംഗ് നിരക്കുകളിലും ഇളവ് പ്രഖ്യാപിച്ചു. ഓണ്‍‌ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ അമ്പത് ശതമാനത്തോളം ഇളവ് ഉണ്ടായിരിക്കും.

അപകടമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍. കൊല്‍ക്കത്ത മെട്രോയില്‍ 34 പുതിയ സര്‍വീസ്. നന്ദിഗ്രാമില്‍ വ്യവസായ പാര്‍ക്ക്.

ആര്‍പി‌എഫ് ഒഴിവുകള്‍ ഉടന്‍ നികത്തും. യാത്രക്കാര്‍ക്കുള്ള സുരക്ഷ ശക്തമാക്കും. അട്ടിമറികള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മമത ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :