വാജ്പേയി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2009 (10:23 IST)
വിശദ പരിശോധനയ്ക്കായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍(എയിംസ്‌) പ്രവേശിപ്പിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി ആശുപത്രി വിട്ടു. പരിശോധനകള്‍ക്കായി അദ്ദേഹം രണ്ടു ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് മുമ്പ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. പരിശോധനയ്ക്ക് ശേഷം വാജ്പേയിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

“വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരു സങ്കീര്‍ണതയുമില്ല. അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള തീരുമാനം എടുത്തത്” - എയിംസിലെ മെഡിക്കല്‍ സൂപ്രണ്ടായ ഡോ. ഡി കെ ശര്‍മ്മ പറഞ്ഞു. പതിവു പരിശോധനയ്ക്കായാണ്‌ വാജ്പേയിയെ വെള്ളിയാഴ്ച എയിംസില്‍ പ്രവേശിപ്പിച്ചത്.

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്‌പേയിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തോളം അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു വാജ്പേയി ആശുപത്രി വിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :