വാജ്പേയിയുടെ നിലയില്‍ പുരോഗതി

ന്യൂഡല്‍ഹി:| WEBDUNIA|
നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

വാജ്പേയി രാവിലെ പത്രം വായിച്ചതായും ടിവി കണ്ടതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.സമ്പത് കുമാര്‍ പറഞ്ഞു. വാജ്പേയിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് ഉടന്‍ ആശുപത്രി വിടാമെന്നും അദ്ദേഹം പറഞ്ഞു.

ന്യുമോണിയ ബാധയെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത്.

അണുബാധയെ തുടര്‍ന്ന് ഈ മാസം മൂന്നിന് ആണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :