വരാനിരിക്കുന്നത് നല്ലകാലമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയുടെ ഭാവി ശുഭകരമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നിലവിലെയോ ഭാവിയിലെയോ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ആശങ്ക വേണ്ട. ഇന്ത്യന്‍ സമ്പദ്ഘടന മെച്ചപ്പെടുകയാണ്. ശുഭപ്രതീക്ഷയോടെയൂം ആത്മവിശ്വാസത്തോടെയും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച നേക്കിക്കാണണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയുടെ സമ്പദ്ഘടന ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2004 നു ശേഷമുള്ള ഒന്‍പത് വര്‍ഷവും ശരാശരി 7.9% സാമ്പത്തിക വളര്‍ച്ച നേടി. ഇടയ്ക്ക് ചെറിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടെങ്കിലും അതില്‍ നിന്നെല്ലാം രാജ്യം കരകയറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷവും രാജ്യം 5% സാമ്പത്തിക വളര്‍ച്ച പ്രതീഷിക്കുന്നു. വിദേശ, ആഭ്യന്തര ഘടകങ്ങള്‍ ഈ ഘട്ടത്തില്‍ സഹായിക്കും. ജിഡിപിയുടെ 30% രാജ്യത്ത് നിഷേപമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :