വന്ധ്യത ചികിത്സയുടെ മറവില്‍ ലൈംഗിക പീഡനം: വ്യാജ സന്ന്യാസി അറസ്റ്റില്‍

ലൈംഗിക ചൂഷണ കുറ്റത്തിന് വിവാദ സന്യാസി അറസ്റ്റില്‍.

ലക്‌നൗ, പൊലീസ്, അറസ്റ്റ്, പീഡനം laknow, police, arrest, rape
ലക്‌നൗ| സജിത്ത്| Last Modified ചൊവ്വ, 24 മെയ് 2016 (14:16 IST)
ലൈംഗിക ചൂഷണ കുറ്റത്തിന് വിവാദ സന്യാസി അറസ്റ്റില്‍. തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബ പരമാനന്ദ് എന്ന വ്യാജ സന്ന്യാസിയെ അറസ്റ്റ് ചെയ്തത്.

വന്ധ്യത ചികിത്സ എന്ന വ്യാജേനയാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. ലക്‌നൗവിന് സമീപത്തുള്ള ബരാബാങ്കി ആസ്ഥാനമായാണ് ബാബ പരമാനന്ദ് പ്രവര്‍ത്തനം നടത്തിയിരുന്നത്.

സന്ന്യാസിയെ അറസ്റ്റ് ചെയ്ത ശേഷം ആശ്രമത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും അടങ്ങിയ സിഡികളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :