മുംബൈ|
AISWARYA|
Last Modified ശനി, 12 ഓഗസ്റ്റ് 2017 (10:11 IST)
വന്ദേമാതരം ഒരു വരിപോലും ചോല്ലാന്‍ കഴിയാതെ നാണം കെട്ട് ബിജെപി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ സംഘടിപ്പിച്ച ന്യൂസ്‌റൂം വിത്ത് രാഹുല്‍ കന്‍വാല്‍ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. യുപിയിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കാണ് വന്ദേമാതരത്തിന്റെ ഒരുവരിപോലും ചൊല്ലാന്‍ കഴിയാതെ നാണം കെട്ടത്.
താങ്കള്‍ക്ക് വന്ദേമാതരം ഒന്നുപാടാന്‍ കഴിയുമോ എന്ന ചോദ്യം അവതാരകന്‍ ചോദിച്ചപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്ക് അതറിയാം എന്ന് പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു മന്ത്രി. വന്ദേമാതരത്തിന്റെ ഒരു വരി പാടി കേള്‍പ്പിക്കാണമെന്ന് അവതാരകന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ തനിക്ക് വന്ദേമാതാരം പാടാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു മന്ത്രി.