ഫിഫ റാങ്കിംഗ്: ജര്‍മ്മനിയെ പിന്നിലാക്കി ബ്രസീല്‍ ഒന്നാമത്; തകര്‍പ്പന്‍ മുന്നേറ്റവുമായി ഇന്ത്യ

ഫിഫ റാങ്കിംഗില്‍ 171ല്‍ നിന്ന് 97ലേക്കെത്തി ഇന്ത്യ

Argentina , Brazil , fifa ranking , ജര്‍മ്മനി , ബ്രസീല്‍, അര്‍ജന്റീന , ഫിഫ റാങ്കിംഗ്
സജിത്ത്| Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (10:30 IST)
ഫിഫ റാങ്കിംഗില്‍ തകര്‍പ്പന്‍ മുന്നേറ്റത്തോടെ ബ്രസീല്‍. നിലവിലെ ഒന്നാം സ്ഥാനക്കാരായ ജര്‍മ്മനിയെ പിന്നിലാക്കിയാണ് ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മ്മനിക്ക് താഴെ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തായപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് നാലാം സ്ഥാനത്തെത്തുകയും ചെയ്തു.

ആദ്യ പത്ത് സ്ഥാനങ്ങള്‍ ഇങ്ങനെ:

1. ബ്രസീല്‍

2.ജര്‍മ്മനി

3. അര്‍ജന്റീന

4. സ്വിറ്റ്‌സര്‍ലാന്‍ഡ്

5.പോളണ്ട്

6 പോര്‍ച്ചുഗല്‍

7.ചിലി

8. കൊളംമ്പിയ

9. ബെല്‍ജിയം

10.ഫ്രാന്‍സ്

അതേ സമയം ഇന്ത്യന്‍ ഫുട്‌ബോളിന് മെച്ചപ്പെട്ട ഒരു വര്‍ഷമായി 2017 മാറി. ഈ പട്ടികയില്‍ നേരത്തെ റാങ്കിംഗില്‍ നിന്ന് ഒരു സ്ഥാനം പിന്നോട്ടിറങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. പുതിയ പട്ടികയില്‍ 97ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :