വക്കം പുരുഷോത്തമന്‍ വെള്ളിയാഴ്ച രാജിവയ്ക്കും

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 10 ജൂലൈ 2014 (20:06 IST)
നിയുക്ത നാഗാലാന്‍‌ഡ് ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും. നാഗാലാന്‍‌ഡിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് വക്കം പുരുഷോത്തമന്‍ വെളിപ്പെടുത്തി.

തന്നോട് ചോദിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നാഗാലാന്‍‌ഡിലേക്ക് സ്ഥലം മാറ്റിയതെന്ന് വക്കം പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്. കേരള രാഷ്ട്രീയത്തില്‍ സജീവമാകും. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി വക്കം പുരുഷോത്തമന്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നിയമിക്കപ്പെട്ട പല ഗവര്‍ണര്‍മാരോടും രാജിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചിലരെ സ്ഥലം മാറ്റുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :