പതിനാറാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ത്രിപുരയില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നതെങ്കിലും അസമില്‍ പോളിംഗ് മന്ദഗതിയിലാണ്.
തരുണ്‍ ഗോഗോയിയുടെ മകന് ഗൗരവ് ഗോഗോയി ഇന്ന് ജനവിധി തേടുന്നതില്‍ പ്രമുഖ സ്ഥാനാര്‍ത്ഥിയാണ്. ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് പ്രധാനമത്സരം നടക്കുന്നത്.
51 സ്ഥാനാര്‍ഥികളാണ് അസമില്‍ ജനവിധി തേടുന്നത്. 13 സ്ഥാനാര്‍ഥികള്‍ ത്രിപുരയില്‍ മത്സരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.