കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സഖ്യം അവസാനിപ്പിക്കുമെന്ന് അമിത് ഷാ

അഹമ്മദാബാദ്:| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (16:54 IST)
ജമ്മു കശ്മീര്‍ സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പി.ഡി.പിയുമായി സഖ്യവുമായി മുന്നോട്ടുപോകില്ലെന്നാണ് അമിത് ഷാ പറഞ്ഞു. നാരായണ്‍പുരയില്‍ ബി.ജെ.പി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

അധികാരത്തിലിരിക്കാനായി മാത്രം ദേശീയ താത്പര്യം ബലികഴിച്ച് പി.ഡി.പിയുമായി സഖ്യം മുന്നോട്ടുകൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഘടനവാദി നേതാവിനെ വിട്ടയച്ചതടക്കമുള്ള
മുഫ്തി മുഹമ്മദ് സയിദ് സര്‍ക്കാരിന്റെ നടപടികള്‍ ബിജെപിയെ ദേശീയ തലത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :