ലക്നൌ|
WEBDUNIA|
Last Modified ഞായര്‍, 30 ഓഗസ്റ്റ് 2009 (13:14 IST)
കഴിഞ്ഞ ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായ ലഷ്കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന മൊഹമ്മദ് അസ്‌ലമിന്‍റെ 21 സഹപാഠികളെ യുപി ഭീകര വിരുദ്ധ സേന തെരയുന്നു. ലക്നൌ സര്‍വകലാശാലയില്‍ മൊഹമ്മദിനൊപ്പം പഠിച്ചവരെയാണ് തെരയുന്നത്.
സലിം എന്ന് അറിയപ്പെടുന്ന മൊഹമ്മദ് 2003-05 കാലഘട്ടത്തില്‍ ലക്നൌ സര്‍വകലാശാലയിലെ അറബി ഭാഷാ വിദ്യാര്‍ത്ഥിയായിരുന്നു. ഭീകരവിരുദ്ധ സ്ക്വാഡ് തെരയുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ജമ്മു കശ്മീരിലെ രജൌരി ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരെല്ലാം കോളജ് പ്രവേശനത്തിനായി ലക്നൌവിലെ ഒരു മത സംഘടനയുടെ പേരാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് കോളജധികൃതരും അറിയിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹിയില്‍ പിടിയിലായ സലിമിന്റെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ പാസ്പോര്‍ട്ടും കശ്മീരിലെ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഭീകര വിരുദ്ധ സ്ക്വാഡ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.