റെയില്‍വെ പാഴ്‌സല്‍ നിരക്കുകള്‍ ഇന്നുമുതല്‍ വര്‍ധിപ്പിച്ചു. കൂടാതെ പാസഞ്ചര്‍ ട്രെയിനുകളിലും റിസര്‍വേഷന്‍ സമ്പ്രദായം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ. ഇനിമുതല്‍ 30 രൂപയായിരിക്കും കുറഞ്ഞ പാഴ്‌സല്‍ നിരക്ക്.
തുരന്തോ, രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ പാഴ്‌സല്‍ നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു. പക്ഷികളേയും വളര്‍ത്തുമൃഗങ്ങളേയും കൊണ്ടുപോകുന്നതിനും 25 ശതമാനം നിരക്ക് കൂട്ടി.
ആദ്യ ഘട്ടത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെയുള്ള സീറ്റുകളില്‍ 60 ശതമാനം വരെ ആളുകള്‍ ഉപയോഗിച്ച ട്രെയിനുകളിലാണ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നത്.