രാഹുല്‍ ഗാന്ധിക്കിതെന്തു പറ്റി, വീണ്ടും അവധി നീട്ടി

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (19:07 IST)
മാര്‍ച്ച് അവസാനം പാര്‍ട്ടീ പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്ന കോണ്‍ഗ്രസ് വിശദീകരനത്തിനു പിന്നാലെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ അവധി വീണ്ടും നീട്ടിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 19 വരെയാണ് നീട്ടിയിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരം നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കും എന്നുള്ള സൂ‍ചനകള്‍ക്കിടെയാണ് വീണ്ടും അവധി നീട്ടിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധി അവധിയെടുത്തെങ്കിലും എവിടേക്കാണ് പോയതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. തായ്ലന്‍ഡിലേക്ക് പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്ന് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് വന്നത്. ഇതിനിടെ രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് അദ്ധേഹത്തിന്റെ മണ്ഡലമായ അമേത്തിയില്‍ പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ അമേത്തി സന്ദര്‍ശിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രാഹുല്‍ ഉടന്‍ മടങ്ങി വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു.അതേസമയം സോണിയയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാഹുലിന്റെ അവധിക്ക് കാരനമെന്ന് ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. തന്നെ പാര്‍ട്ടീ അധ്യക്ഷനാക്കാതെ തിരികെ വരില്ലെന്ന വാശിയിലാണ് രാഹുലൊ ഗാന്ധി എന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :