രാഷ്ട്രീയത്തിലേക്കില്ലെന്ന് വിദ്യാ ബാലന്‍

മെല്‍ബണ്‍| WEBDUNIA|
PRO
PRO
രാഷ്ട്രീയത്തില്‍ ചേരാന്‍ പദ്ധതിയില്ലെന്ന് നടി വിദ്യാ ബാലന്‍. സിനിമാ രംഗത്ത് തുടരാനാണ് ആഗ്രഹിക്കുന്നത്. ഉത്തരവാദിത്വപ്പെട്ട പൗര എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിദ്യാ ബാലന്‍.

മൂന്നാം തവണയും ഫെസ്റ്റിവലിന്റെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി അവര്‍ പറഞ്ഞു. മികച്ച സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞു. പ്രശസ്തിയും പുരസ്‌കാരങ്ങളുമെല്ലാം അതിന് ശേഷമാണ് എത്തിയത്. ഒരിക്കലും പുരസ്‌കാരത്തിനായി അഭിനയിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :