രാഷ്ട്രീയത്തില്‍ അഹങ്കാരത്തിന് സ്ഥാനമില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
അധികാരം പിടിച്ചെടുക്കാന്‍ ഏതറ്റം വരേയും പോകുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ക്രോധത്തിനും അഹങ്കാരത്തിനും രാഷ്ട്രീയത്തില്‍ ഇടമില്ലെന്നും രാഹുല്‍ പറഞ്ഞു. ഡെറാഡൂണില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
അഴിമതിക്കെതിരേ പ്രതികരിക്കുകയും അഴിമതിക്കാരെ കൂടെകൂട്ടുകയും ചെയ്യുന്ന ബിജെപിയുടെ ഏകലക്‌ഷ്യം അധികാരം പിടിച്ചെടുക്കലാണ്. വിഭജിക്കല്‍ രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നരേന്ദ്ര മോഡിക്കെതിരെ പരോക്ഷമായും രാഹുല്‍ രംഗത്തെത്തി. രാജ്യം മുഴുവന്‍ ഗുജറാത്തിനെക്കുറിച്ച് പറഞ്ഞുനടക്കുന്ന ഒരാളുണ്ട്. ഗുജറാത്തിനെ ഇന്ന് കാണുന്ന ഗുജറാത്താക്കി മാറ്റിയത് താനാണെന്നാണ് അയാളുടെ വാദം. എന്നാല്‍ ഗുജറാത്തിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത് സംസ്ഥാനത്തെ ജനങ്ങളാണെന്നതാണ് വസ്തുതയെന്നും രാഹുല്‍ പറഞ്ഞു.