രാമസേതു ദേശീയ സ്മാരകമാക്കുമോ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാമസേതു ദേശീയ സ്മാരകമാക്കാന്‍ സാധിക്കുമോ എന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. 2,240 കോടി രൂപയുടെ സേതുസമുദ്രം കപ്പല്‍ ചാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

രാമസേതു ദേശീയ സ്മാരകമാക്കി പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹര്‍ജി നല്‍കിയത്.

രാമസേതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ കെ പചൌരി കമ്മറ്റിക്ക് കോടതി ആറാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.

English Summary: The Supreme Court on Tuesday asked the Centre to make its stand clear on whether Ram Sethu could be declared a national monument.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :