രാഖി സാവന്തിന്റെ ഷോയില്‍ രാംദേവ്

മുംബൈ| WEBDUNIA|
IFM
തെറ്റായ കാരണങ്ങളാല്‍ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ടിവി റിയാലിറ്റി താരമാണ് രാഖി സാവന്ത്. ബാബ രാംദേവിനെ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് മാധ്യമ ശ്രദ്ധ നേടിയ രാഖിയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ അവരുടെ പുതിയ ടിവി ഷോയില്‍ ബാബ രാംദേവ് പങ്കെടുക്കും.

എന്തുകൊണ്ടാണ് ബാബയെ തെരഞ്ഞെടുത്തത് എന്ന് നിരവധി പേര്‍ ചോദിച്ചു. താനും അതിനെ കുറിച്ച് ചിന്തിച്ചു. അതൊരു നിയോഗമായിരിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ രാംദേവിനെ തന്റെ ടിവി ഷോ ആയ ‘ഗജബ് ദേശ് കി അജബ് കഹാനിയാം” എന്ന ഷോയിലേക്ക് ക്ഷണിക്കുകയായിരുന്നു. തന്റെ ക്ഷണം ‘സ്വാമി രാംദേവ്’ സ്വീകരിച്ചു എന്നും രാഖി അവകാശപ്പെടുന്നു.

ബാബ രാംദേവില്‍ താന്‍ വളരെയധികം ആകൃഷ്ടയാണെന്ന് പറയുന്ന രാഖി അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ചും വയറിനെ കുറിച്ചും ആരാധനയോടെയാണ് സംസാരിക്കുന്നത്. താന്‍ സ്വാമിയെ വളരെയധികം ആരാധിക്കുന്നുണ്ട് എന്നും അദ്ദേഹത്തിനായി ഒരു ഡാന്‍സ് നമ്പര്‍ ഒരുക്കിയിട്ടുണ്ട് എന്നും പറയാന്‍ രാഖിക്ക് ഒരു മടിയുമില്ല.

താന്‍ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു. താന്‍ എപ്പോഴും തമാശ പറയുകയാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍, ഞാന്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതു പോലെ മറ്റാരും ചെയ്യാറില്ല - തന്റെ ഇഷ്ടം പ്രശസ്തി നേടാനുള്ള ഒരു ‘നമ്പര്‍ അല്ല’ എന്ന് വിശ്വസിപ്പിക്കുന്നതിനായി രാഖി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :