രാംദേവിന്റെ പതജ്ഞലിയ്ക്ക് വെല്ലുവിളിയുമായി ശ്രീ രവിശങ്കര്‍

ബാബാ രാംദേവിന്റെ പതജ്ഞലിയ്ക്ക് വെല്ലുവിളിയുമായി ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി| AISWARYA| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (13:20 IST)
ബാബാ രാംദേവിന്റെ പതജ്ഞലിയ്ക്ക് വെല്ലുവിളിയുമായി ആര്‍ട്ട് ഓഫ് ലിവിങ്ങ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍. പതഞ്ജലിയുടെ റീട്ടേയില്‍ വിപണനശാലകളിലെപോലെ വിപണനശാലകളാരംഭിച്ച് ആയുര്‍വ്വേദ ഉത്പനങ്ങള്‍ വിറ്റഴിക്കുമെന്ന് രവിശങ്കര്‍ പ്രഖ്യാപിച്ചു.

‘ശ്രീ ശ്രീ തത്വ’ എന്ന പേരിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുക. ആദ്യ ഷോറൂം അടുത്തമാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് നവംബറോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഓളം ശാഖകളും ആരംഭിക്കുമെന്നും സൂചനയുണ്ട്.

നേരത്തെ ഓണ്‍ലൈന്‍ വിപണിയിലൂടെ
സോപ്പും സുഗന്ധവ്യഞ്ജനങ്ങളും ശ്രീ ശ്രീ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു.
പുതിയ പദ്ധതിയുടെ ആരംഭത്തില്‍ ടൂത്ത് പേസ്റ്റ്, വാഷിംഗ് പൗഡര്‍, നെയ്യ് എന്നിവയായിരിക്കും വിപണിയിലെത്തുക. ജനങ്ങളുടെ നിത്യ ജീവിതത്തില്‍
ആയൂര്‍വ്വേദ ഉത്പനങ്ങള്‍ കൂടുതലായി ഉപയോഗിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും ശ്രീ ശ്രീ ആയൂര്‍വ്വേദ ട്രസ്റ്റ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :