മുംബൈ|
AISWARYA|
Last Updated:
ചൊവ്വ, 22 ഓഗസ്റ്റ് 2017 (10:19 IST)
വന്ദേമാതരം എന്ന ആലാപനത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്നും അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ശിവസേന. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ഈ കാര്യം വ്യക്തമാക്കിയത്.
ഔറംഗാബാദ് നഗരസഭയില്‍ കഴിഞ്ഞ ദിവസം വന്ദേമാതരം ആലപിച്ചപ്പോള്‍ ചില മുസ്‌ലിം അംഗങ്ങള്‍ എഴുന്നേല്‍ക്കാതിരുന്നതിനെച്ചൊലി പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനെ കുറിച്ചെഴുതിയ ലേഖനത്തിലാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന ആവശ്യപ്പെടുന്നത്.
വന്ദേമാതരം ആലപിച്ചപ്പോള്‍ നഗരസഭാംഗങ്ങള്‍ എഴുന്നേല്‍ക്കാതിരുന്നത് രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ശിവസേന പറയുന്നത്. വന്ദേമാതരത്തെ അവഹേളിക്കുന്നത്
ഗുരുതരമായ കുറ്റമാണെന്നും ശിവസേന വ്യക്തമാക്കി.