ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (11:55 IST)
PRO
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ബിജെപിയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തെ അദ്വാനിക്ക് അമര്‍ഷം. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് കെജെപി അധ്യക്ഷനായ യെദ്യൂരപ്പ സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍ അഴിമതി കേസുകളില്‍ നിന്നു മോചിതനായിട്ടില്ലാത്ത യെദ്യൂരപ്പയെ തിരിച്ചെടുത്താല്‍ യുപിഎ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ പ്രചാരണത്തെ ബാധിക്കുമെന്നാണ് അദ്വാനി പക്ഷം വാദിക്കുന്നത്. നേരെത്തെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ച് പോകുമെന്ന് സൂചന നല്‍കിയിരുന്നു.
വരുന്ന യോഗങ്ങളില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു തിരിച്ചു പോക്കലാണ് കെജെപി പ്രതീക്ഷിക്കുന്നത്. എല്‍.കെ. അദ്വാനി, സുഷമാ സ്വരാജ്, ആനന്ദ് കുമാര്‍ എന്നിവരാണ് യെദ്യൂരപ്പ വിരുദ്ധ നിലപാടു സ്വീകരിച്ചിട്ടുള്ളത്.