യുവാക്കള്‍ക്ക് ഇന്റര്‍നെറ്റില്‍ സ്വാതന്ത്ര്യം വേണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| JOYS JOY| Last Updated: ബുധന്‍, 22 ഏപ്രില്‍ 2015 (13:34 IST)
യുവാക്കള്‍ക്ക് ഇന്റര്‍നെറ്റില്‍ സ്വാതന്ത്ര്യം വേണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി പോരാടുകയാണ്. ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രസംഗിച്ചത്.

ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ ടെലകോം കമ്മീഷന്‍ പരിഗണിക്കുമെന്നും അതിനു ശേഷമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്ത് ഏറ്റവും നന്നായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നവമാധ്യമങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രവിശങ്കര്‍ പ്രസാദിനെ കൂടാതെ വെങ്കയ്യ നായിഡുവും വിഷയത്തില്‍ മറുപടി നല്കി.

ഇന്റര്‍നെറ്റ് ഉപയോഗം രാജ്യമെങ്ങും വ്യാപകമാക്കാനാണ് ശ്രമിക്കുന്നതെന്നും
ഇന്റര്‍നെറ്റിന്റെ പരമാധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മന്ത്രിമാര്‍ സഭയില്‍ അറിയിച്ചു.

അതേസമയം, വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :