യുപിയില്‍ ‘പുതിയ ദേശീയഗാനം!’

അംബേദ്കര്‍ നഗര്‍| WEBDUNIA|
WD
യുപിയിലെ അംബേദ്കര്‍ നഗറിലെ ഒരു സ്വകാര്യ സ്കൂളില്‍ ചൊല്ലുന്ന ദേശീയഗാനം കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. കാരണം, ഇന്ത്യ അംഗീകരിച്ച ദേശീയഗാനത്തില്‍ ബോധപൂര്‍വം നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ഇവിടെ ആലപിക്കുന്നത്!

ദേശീയഗാനത്തില്‍ മാറ്റം വരുത്തിയതില്‍ ‘ലോര്‍ഡ് ബുദ്ധ അംബേദ്കര്‍ അര്‍ജക് മിഷന്‍ പബ്ലിക് സ്കൂള്‍’ മാനേജര്‍ രഘുനാഥ് സിംഗിന് ലവലേശം കുറ്റബോധമില്ല എന്നതാണ് രസകരമായ വസ്തുത. നമ്മുടെ ദേശീയഗാനം ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീ‍ഷ് രാജാവിനെ പുകഴ്ത്തിക്കൊണ്ട് രബീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

നിലവിലെ ജനാധിപത്യസംവിധാനത്തിന് യോജിക്കാത്ത വാക്കുകള്‍ എടുത്ത് മാറ്റിയാണ് ‘പുതിയ ദേശീയ ഗാനം’ ചിട്ടപ്പെടുത്തിയതെന്നും രഘുനാഥ് പറയുന്നു. ‘അധിനായക്’, ‘ഭാരത് ഭാഗ്യവിധാതാ’ എന്നിങ്ങനെയുള്ള വാക്കുകളാണ് ഉദാഹരണമായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ കുറെ ആഴ്ചകളായി സ്കൂളില്‍ മാറ്റം വരുത്തിയ ദേശീയഗാനമാണ് ആലപിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തുന്നു. എന്തായാലും, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ ശ്രമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :