മോഷണം നടത്തിയതിന് ശിക്ഷ നഗ്നരാക്കി നടത്തല്‍! യുപിയിലെ ഒരു പഞ്ചായത്താണ് മൂന്ന് ദളിത യുവാക്കള്‍ക്കെതിരെ മനുഷ്യത്വരഹിതമായ ശിക്ഷ നടപ്പാക്കിയത്.
യുപിയിലെ സൊണാട്ട പഞ്ചായത്തിലാണ് മൂന്ന് ദളിത യുവാക്കള്‍ക്ക് ക്രൂരമായ ശിക്ഷ നേരിടേണ്ടി വന്നത്. ഒരു പുല്ലുവെട്ട് യന്ത്രം മോഷ്ടിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
പ്രതികളായ ആദേഷ്, അജിത്, നീതു എന്നീ യുവാക്കള്‍ 3,000 രൂപ പിഴയൊടുക്കാനും പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം തങ്ങള്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പായിരുന്നു എന്നാണ് യുവാക്കള്‍ പറയുന്നത്.
പൊലീസ് ഇതെ കുറിച്ച് പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.