യുഎസിലെ ഇന്ത്യാ ഡേ പരേഡില്‍ വിദ്യാ ബാലനും അണ്ണാ ഹസാരെയ്ക്കും ക്ഷണം

ന്യൂയോര്‍ക്ക്‌| WEBDUNIA|
PTI
PTI
യുഎസിലെ ഇന്ത്യാ ഡേ പരേഡില്‍ ബോളിവുഡിലെ മലയാളി താരം വിദ്യാ ബാലനും അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയ്ക്കും ക്ഷണം ലഭിച്ചു. ഓഗസ്റ്റ്‌ 18ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ഇന്ത്യാ ഡേ പരേഡ് നടക്കുന്നത്.

ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ (എഫ്‌ഐഎ) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഇന്ത്യാ ഡേ പരേഡ് നടത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യാ ഡേ പരേഡ് നടത്തുന്നത്. ന്യൂയോര്‍ക്കിലെ ഏറ്റവും വര്‍ണശബളമായ വാര്‍ഷികാഘോഷങ്ങളിലൊന്നാണ് ഇന്ത്യാ ഡേ പരേഡ്.

മാന്‍ഹാട്ടന്‍ തെരുവിലാണ് എഫ്‌ഐഎ, ഇന്ത്യാ ഡേ പരേഡ്‌ സംഘടിപ്പിക്കുന്നത്‌. തമിഴ്‌ താരം ശരത്കുമാറും ഭാര്യയും നടിയുമായ രാധികയും ഇന്ത്യാ ഡേ പരേഡ്‌ പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :