ബാംഗ്ലൂര്‍|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (19:03 IST)
പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. 81 വയസായിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1994ല്‍ ജ്ഞാനപീഠവും 1998ല്‍ പത്മഭൂഷനും ലഭിച്ച അനന്തമൂര്‍ത്തി എം ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്നു.
സംസ്കാര, ഭാരതീപുര, അവസ്ഥ, ഭാവ തുടങ്ങിയവയാണ് വിഖ്യാത നോവലുകള്‍.
കന്നഡ സാഹിത്യലോകത്തിന് പുതിയ ദിശാബോധം നല്‍കിയ സഹിത്യകാരനാണ് യു ആര്‍ അനന്തമൂര്‍ത്തി. കേരളത്തിന്‍റെ വിദ്യാഭ്യാസമേഖയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു
നോവലിസ്റ്റ്, കവി, ഉപന്യാസകാരന്‍, ചെറുകഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങി. ശക്തനായ ഇടതു സഹയാത്രികനായിരുന്നു. കടുത്ത നരേന്ദ്രമോഡി വിമര്‍ശകനായിരുന്നു. നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടും എന്ന് തെരഞ്ഞെടുപ്പുവേളയില്‍ അനന്തമൂര്‍ത്തി പറഞ്ഞത് ഏറെ വിവാദമായിരുന്നു.