ചെന്നൈ|
WEBDUNIA|
Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (03:15 IST)
റെയില്‍വെ ബജറ്റില്‍ ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേയ്ക്ക് പല മേഖലകളില്‍ നിന്നും വരുമാനമുണ്ട് അതിനാല്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമില്ല. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വെ നിരക്ക് കൂടുമെന്ന് അഭ്യൂഹത്തിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. പുതിയ റൂട്ടും പുതിയ ട്രെയിനുകളും എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യം പരിഗണിച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.