മോശം കാലാവസ്ഥ: സോണിയ സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

ലഖ്‌നൌ| Last Modified വെള്ളി, 9 മെയ് 2014 (12:01 IST)
മോശം കാലാസ്ഥയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സഞ്ചരിച്ച വാഹനം അടിയന്തരമായി തിരിച്ചിറക്കി. ആഗ്രയില്‍ ഇന്നലെ രാത്രിയാണ് വിമാനം നിലത്തിറക്കിയത്. ഗോരഖ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു സോണിയ.

ഈ സമയം ഡല്‍ഹിയില്‍ മോശം കാലാവസ്ഥയാണെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വിമാനം ഖേരിയ വിമാനത്താവളത്തില്‍ ഇറക്കിയത്. തുടര്‍ന്ന് വിഐപി ലോഞ്ചില്‍ വിശ്രമിച്ച സോണിയ ഒരു മണിക്കൂറിനു ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :