ന്യൂഡൽഹി|
rahul balan|
Last Modified തിങ്കള്‍, 9 മെയ് 2016 (15:27 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ബി ജെ പി പരസ്യപ്പെടുത്തി. ഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ സർട്ടിഫിക്കറ്റുകൾ പരസ്യപ്പെടുത്തിയത്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കേജ്‌രിവാൾ കേന്ദ്രവിവരാവകാശ കമ്മിഷ(സിഐസി)നും പ്രധാനമന്ത്രിയുടെ ഓഫിസിനും കേജ്‌രിവാൾ കത്തയക്കുകയും ചെയ്തിരുന്നു.
ഡൽഹി സർവകലാശാലയിൽനിന്നുള്ള ബിരുദത്തിന്റെയും ഗുജറാത്ത് സർവകലാശാലയിൽനിന്നുള്ള ബിരുദാനന്തരബിരുദത്തിന്റെയും സർട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തിയ അമിത്ഷാ, ഇവ സ്ഥിരീകരിക്കുന്നതിനായി കേജ്‌രിവാളിന് കത്തെഴുതുമെന്നും പറഞ്ഞു. വ്യാജബിരുദം നൽകിയതിന് ശിക്ഷിക്കപ്പെട്ട എം എൽ എമാരുള്ള പാർട്ടിയാണ് കേജ്‌രിവാളിന്റേതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും ഗുജറാത്തിലെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് സത്യവാങ്മൂലത്തിൽ മോദി രേഖപ്പെടുത്തിയിരുന്നത്. ഈ സർട്ടിഫിക്കറ്റുകളാണ് അമിത് ഷായും ജയ്റ്റ്ലിയും പുറത്തുവിട്ടത്. സർട്ടിഫിക്കറ്റിന്റെ കോപ്പികൾ മാധ്യമങ്ങൾക്കു വിതരണം ചെയ്യുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് (1975 – 77) മോദി ഡൽഹിയിലെത്തി പരീക്ഷയെഴുതിയത് ഡൽഹി സർവകലാശാലയിലെ മുൻ വിദ്യാർത്ഥി കൂടിയായ ജയ്റ്റ്ലി ഓർമ പങ്കിട്ടു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം