ഫ്ളക്‌സ് കത്തിച്ച സംഭവം; മോദിയുടെ ആഹ്വാനം ആർഎസ്എസ് നടപ്പാക്കി, സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡിനു നേരെ നീളാന്‍ ശക്തിയുള്ള കൈകളൊന്നും ഇവിടെയില്ല- പിണറായി

ഇടതുമുന്നണിയുടെ പ്രചാരണം തടയാനാകില്ല

 ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചു , ഫ്ളക്‌സ് കത്തിച്ചു , നരേന്ദ്ര മോദി , സിപിഎം , പിണറായി വിജയൻ
കണ്ണൂർ| jibin| Last Modified തിങ്കള്‍, 9 മെയ് 2016 (09:50 IST)
ധർമടത്തെ തന്റെ ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ആർഎസ്എസ് നടപ്പാക്കുകയായിരുന്നു. സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡിനു നേരെ നീളാന്‍ ശക്തിയുള്ള കൈകളൊന്നും ഇവിടെയില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചതു കൊണ്ടോ പോസ്‌റ്റര്‍ നശിപ്പിച്ചതു കൊണ്ടോ ഇടതുമുന്നണിയുടെ പ്രചാരണം തടയാനാകില്ല.
സർക്കാരിന്റെ സംരക്ഷണയിലുള്ള ചില ക്രിമിനൽ സംഘം ബോർഡുകൾ നശിപ്പിച്ചു. നശിപ്പിക്കപ്പെട്ട ബോർഡ് വൈകിട്ട് തന്നെ പുന:സ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.

മോദി -അമിത് ഷാ കൂട്ടുകെട്ട് കേരളത്തിലും ഇടപെടുന്നു എന്നതിന് തെളിവാണ് ഫ്ളക്‍സ് ബോര്‍ഡ് നശിപ്പിച്ചതിലൂടെ വ്യക്തമായത്. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതിലുള്ള നിരാശയാണ് ഇതിന് പിന്നിലെന്നും പിണറായി പറഞ്ഞു. ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചതിനെ തുടർന്ന് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധര്‍മ്മടത്ത് പിണറായി വിജയന്റെ വീടിനു സമീപത്തു വച്ചിരുന്ന ഫ്ളക്സുകളാണ് അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ടൌണില്‍ സ്ഥാപിച്ച 300 മീറ്റര്‍ നീളത്തിലുള്ള ചരിത്രം പറയുന്ന ബോര്‍ഡാണ് നശിപ്പിച്ചത്. ഏഴോളം പേരോളം അടങ്ങുന്ന സംഘമാണ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് ദൃക്ഷ്സാക്ഷികള്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ ബിജെപി ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.

പാണ്ട്യാലമുക്കിലെ പുത്തന്‍‌കണ്ടത്താണ് പിണറായിയുടെ ജീവചരിത്രം ആലേഖനം ചെയ്‌തു മുന്നൂറടി നീളമുള്ള ഫ്‌ളക്‍സാണ് നശിപ്പിക്കപ്പെട്ടത്. ഫ്‌ളക്‍സ് കീറി നിലത്തിട്ട ശേഷം സമീപത്തെ പോസ്‌റ്ററുകള്‍ നശിപ്പിക്കുകയും കൂട്ടിയിട്ട് തീ കത്തിക്കുകയുമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...