മോഡിയെ വിമര്‍ശിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം

റാഞ്ചി| WEBDUNIA|
PTI
PTI
തെരഞ്ഞെടുപ്പുകാലം വിവാദങ്ങള്‍ക്ക് കുറവില്ല. ഇത്തവണ വിവാദം ക്ഷണിച്ചുവരുത്തിയത് ബിജെപി നേതാവ് ഗിരിരാജ് സിംഗാണ്. ബിജെപിയുടെ പ്രധാമന്ത്രി സ്ഥാനാത്ഥി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളണമെന്നാണ് ഗിരിരാജ് സിംഗിന്റെ ആവശ്യം.

ജാര്‍ഖണ്ഡില്‍ ശനിയാഴ്ച്ച നടന്ന തെരഞ്ഞെടുപ്പ് പ്രാചാരണ റാലിയില്‍ സംസാരിക്കന്നതിനിടെയാണ് ഗിരിരാജ് സിംഗിന് നാക്ക് പിഴച്ചത്. ബിജെപി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ സാന്നിധ്യത്തിലായിരുന്നു ഗിരിരാജ് സിംഗിന്റെ വിവാദ പ്രസംഗം.

മോഡിയെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇന്ത്യയില്‍ ഇടമുണ്ടാകില്ല,​ അത്തരക്കാര്‍ പാകിസ്ഥാനില്‍ ഇടം കണ്ടെത്തേണ്ടിവരും എന്നാണ് ഇദ്ദേഹം തുറന്നടിച്ചത്.

ബീഹാറിലെ നവാദയില്‍ നിന്ന് മത്സരിക്കുന്ന ഗിരിരാജ് സിംഗ്, നേരത്തെ നിതീഷകുമാറിന്റെ രാഷ്ട്രീയ ജീവിതം മോഡി അവസാനിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്തും വിവാദം സൃഷ്ടിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :