മോഡി ഭരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥ: ബിജെപി വിമതര്‍

അഹമ്മദാബാദ്| WEBDUNIA|
PTI
PTI
ബി ജെ പി വിമതരുടെ വക ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് രൂക്ഷ വിമര്‍ശനം. മോഡി ഭരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥയാണെന്നാണ് വിമതര്‍ അഭിപ്രായപ്പെട്ടത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ വസതിയില്‍ ചേര്‍ന്ന വിമതരുടെ യോഗമാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഈ വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയിലെ മോഡി വിരുദ്ധരും പാര്‍ട്ടി വിട്ടവരും പട്ടേലിന്റെ വസതിയില്‍ യോഗം ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി സുരേഷ് മെഹ്ത, മുന്‍ കേന്ദ്രമന്ത്രി കന്‍ഷിറാം റാണ, മുന്‍ ആഭ്യന്തര സഹമന്ത്രി ഗോര്‍ധന്‍ സദാഫിയ തുടങ്ങിയ നേതാക്കളും യോഗത്തിനെത്തി.

നിലവിലെ ഭരണത്തില്‍ സംസ്ഥാനത്ത് ഉടലെടുത്ത ഗുരുതരസാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്ന് പട്ടേല്‍ പറഞ്ഞു. തന്റെ സമുദായം ഭയത്തോടെയാണ് ഗുജറാത്തില്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി മോഡിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പട്ടേല്‍ ഉന്നയിച്ചുവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :