മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടിയുടെ കാഴ്ച പോയി

നാഗ്പൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ചൈനയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസ്സുളള വിദ്യാര്‍ഥിയുടെ നഷ്ടപ്പെട്ടു. മഹാരാഷ്‌ട്രയിലെ യാവത്മാല്‍ ജില്ലയിലെ സിയോനി ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. മയൂര്‍ എന്ന ആറാം ക്ലാസുകാരനാണ് കണ്ണ് നഷ്ടപ്പെട്ടത്.

പിതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മയൂര്‍. ഫോണ്‍ അപ്പോള്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. കളിയ്ക്കിടെ ഫോണ്‍ പൊട്ടിത്തെറിച്ചു. മയൂരിന്റെ കണ്ണിനും ചുണ്ടിനും കൈകള്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

പിതാവ് മയൂരിനെ ഉടന്‍ ആശുപതിയില്‍ എത്തിച്ചു. എന്നാല്‍ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അണുബാധ തലച്ചോറിലേക്ക് പടരാതിരിക്കാനായി ഉടന്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ബാറ്ററി അമിതമായി ചാര്‍ജ്ജ് ആവാതെ സൂക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :