മുന്നറിയിപ്പുമായി മുഖ്യമന്ത്രി; ഇനി പശു കടത്തു നടന്നാൽ തൊപ്പി തെറിക്കും !

ഇനി പശു കടത്ത് നടന്നാല്‍ പൊലീസിന്റെ തൊപ്പി തെറിക്കും !

റാഞ്ചി| AISWARYA| Last Modified ശനി, 15 ജൂലൈ 2017 (14:17 IST)
സംസ്ഥാനത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പശുകടത്ത് നടന്നതായി റിപ്പോർട്ട് ചെയ്താൽ അതിന്റെ ഉത്തരവാദിത്വം ആ പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥനായിരിക്കുമെന്ന്
ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ഏത് സ്റ്റേഷന്‍ പരിതിയിലാണോ അത് സംഭവച്ചത് ആ സ്റ്റേഷന്‍ പരിതിയില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ പുറത്താകുമെന്നും മന്ത്രി അറിയിച്ചു.


സംസ്ഥാനത്ത് പശു കടത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ എന്ത് വില കൊടുത്തും തടയണമെന്നും ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. സംസ്ഥാനത്തെ ഡിഐജിമാർ ആഴ്ചയിൽ ഒരിക്കൽ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും പരിശോധന നടത്തണം. എസ്പിമാർ ദിവസവും രണ്ടു സ്റ്റേഷനുകൾ വീതം സന്ദർശിക്കണമെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :