2011ലെ ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ഫൈനൽ ഒത്തുകളിയെന്ന്

2011ലെ ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ഫൈനൽ ഒത്തുകളിയെന്ന് രണതുംഗ

Ranatunga , 2011 World Cup , India - Sree lanka final , dhoni , team india , virat kohli , 2011 ലോകകപ്പ് ഫൈനല്‍ , ഇന്ത്യന്‍ ടീം , ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ , അര്‍ജുന രണതുംഗ , രണതുംഗ
കൊ​ളം​ബോ| jibin| Last Modified വെള്ളി, 14 ജൂലൈ 2017 (19:20 IST)
2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. ഫൈനലില്‍ ശ്രീ​ല​ങ്ക ഒ​ത്തു​ക​ളി​ച്ചാ​ണ് തോ​റ്റ​ത്. തന്നെ ഞെട്ടിച്ച ഈ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ര​ണ​തും​ഗ ആ​വ​ശ്യ​പ്പെ​ട്ടു.

മുംബൈയില്‍ നടന്ന ഫൈനൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സത്യം പുറത്തു കൊണ്ടുവരണമെന്നും ര​ണ​തും​ഗ പറഞ്ഞു.

മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ- ശ്രീലങ്ക ഫൈനലില്‍ കമന്റേറ്ററായി സ്റ്റേഡിയത്തിലുണ്ടായിരുന്നു.

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ 274 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. രണതുംഗയുടെ പുതിയ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :