മുത്തുലക്ഷ്മിയെ തമിഴ്നാട്ടിലേക്ക് മാറ്റി

ബാഗ്ലൂര്‍| WEBDUNIA|
PRO
കാട്ടുകള്ളന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെ ബാംഗ്ലൂരിലെ ജയിലില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റി നാലംഗ തമിഴ്നാട് പോലീസ് സംഘത്തോടൊപ്പമാണ് ഇവരെ തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലേക്ക് കൊണ്ട്പോയത്. തമിഴ്നാട്ടിലെ ഗോപിചെട്ടിപാളയത്തെ ജയിലിലേക്കാണ് മുത്തുലക്ഷ്മിയെ മാറ്റിയത്. മുത്തുലക്ഷ്മിയുടെ പേരില്‍ തമിഴ്നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് അവരെ അങ്ങോട്ട് മാറ്റിയതെന്ന് പോലീസും ജയില്‍ വൃത്തങ്ങളും അറിയിച്ചു.

2008 ലാണ് കര്‍ണ്ണാടക പോലീസ് മുത്തുലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലായി. അതിനുശേഷം പരപ്പന അഗ്രഹാര ജയിലില്‍ കസ്റ്റഡിയിലായിരുന്നു.

പാലാറില്‍ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മുത്തുലക്ഷ്മിയെയും വീരപ്പന്റെ അനുയായികളായ സാവരിയപ്പന്‍, എരണ്ണ, ബസവ, കൊളത്തൂര്‍ മണി എന്നിവരെ കഴിഞ്ഞ മാസം വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെ അഞ്ചു കേസുകളാണ് കര്‍ണ്ണാടക പോലീസ് ചുമത്തിയിരിക്കുന്നത്. ഇതില്‍, 1993 ല്‍ വീരപ്പന്‍ ആറു പോലീസുകാരെ വെടിവെച്ചു കൊന്ന കേസിലാണ് ചമ്രാജ്നഗര്‍ കോടതി ഇവരെ ഏപ്രില്‍ 20 ന് കുറ്റവിമുക്തരാക്കിയത്.

22 പേര്‍ കൊല്ലപ്പെട്ട പാലാര്‍ ബോംബ്‌ സ്‌ഫോടനക്കേസിലെ പങ്കാളിയെന്ന കുറ്റമാണ് മുത്തുലക്ഷ്മിക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കേസ്. ഇതിന് പുറമെ രാംപുര പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ അഞ്ച്‌ പേരെ കൊലപ്പെടുത്തിയ സംഭവത്തിലും വനംവകുപ്പില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്ന ശ്രീനിവാസന്റെ കൊലപാതകകേസിലും ഇവരെ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഭര്‍ത്താവിന്റെ ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും തനിക്കും പങ്കുണ്ടെന്ന്‌ മുത്തുലക്ഷ്‌മി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 2004 ലാണ് വീരപ്പനെ പ്രത്യേക ദൌത്യ സംഘം വെടിവച്ചുകൊന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :