മുങ്ങിക്കപ്പല്‍ സ്ഫോടനം: നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
മുംബൈ|
WEBDUNIA|
PRO
PRO
മുംബൈയിലെ നാവിക സേനാ താവളത്തില്‍ മുങ്ങിക്കപ്പല്‍ സ്ഫോടനത്തില്‍ മരിച്ച നാലു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അപകടത്തില്‍ മരിച്ച മലയാളികളായ ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കോയിത്തറയില്‍ വിശ്വംഭരന്‍ -സുജാത ദമ്പതികളുടെ മകന്‍ വിഷ്ണു (21), തിരുവനന്തപുരം വഴിച്ചാല്‍ സ്വദേശി ലിജു ലോറന്‍സ് (29) എന്നിവരുള്‍പ്പെടെ നാലുപേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നടത്തിയ ഡിഎന്‍എ സാമ്പിളുകളുടെ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാനായത്.
സ്ഫോടനത്തെ തുടര്‍ന്ന് കാണാതായ 18 നാവികരില്‍ 11 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുക്കാനായിരുന്നത്. മൃതദേഹങ്ങള്‍ സര്‍ ജെജെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. മരണം സംഭവിച്ചത് പൊള്ളലേറ്റും വെള്ളത്തില്‍ മുങ്ങിയുമാണെന്ന് തെളിഞ്ഞിരുന്നു.
ആഗസ്റ്റ് 13 ന് അര്‍ധരാത്രിയോടെയാണ് ഐഎന്‍എസ് സിന്ധുരക്ഷക് എന്ന റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനി ശക്തമായ സ്ഫോടനങ്ങളെ തുടര്‍ന്ന് കടലില്‍ മുങ്ങി അപകടമുണ്ടായത്.