8 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്ക അറസ്റ്റു ചെയ്തു
രാമേശ്വരം|
WEBDUNIA|
PTI
PTI
എട്ട് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റു ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ച് ശ്രീലങ്കയില്‍ കടന്നുവെന്ന് ആരോപിച്ചു ശ്രീലങ്കന്‍ നാവികസേനയാണ് മത്സ്യതൊഴിലാളികളേ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ എട്ട് മത്സ്യബന്ധനതൊഴിലാളികളും തമിഴ്നാട്ടിലെ രാമേശ്വരം സ്വദേശികളാണ്.
മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജൂണ്‍ 27 വരെ റിമാന്‍ഡ് ചെയ്‌തു. 45 ദിവസമായി ട്രോളിങ് നിരോധനമായിരുന്നു. ജൂണ്‍ ആദ്യവാരം മുതലാണ് മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോയി തുടങ്ങിയത്.
അടുത്തകാലത്തായി ധാരാളം ഇന്ത്യന്‍ മത്സ്യബന്ധനതൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായിട്ടുണ്ട്. ജൂണ്‍ അഞ്ചിന് രാമേശ്വരത്തെ തന്നെയുള്ള 49 മത്സ്യബന്ധനതൊഴിലാളികളെയാണ് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തത്.
ഈ മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നു ആക്ഷേപമുണ്ട്. അറസ്റ്റിലായ മത്സ്യബന്ധനതൊഴിലാളികളുടെ ബന്ധുക്കളും സുഹൃത്തുകളും അധികൃതരുടെ അനാസ്ഥയില്‍ കടുത്ത പ്രതിഷേധത്തിലാണ്.