മുകുള്‍ റോയ് പുതിയ റയില്‍‌വെ മന്ത്രിയാകും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ദിനേശ്‌ ത്രിവേദി രാജിവച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുകുള്‍ റോയ് പുതിയ റെയില്‍‌വെ മന്ത്രിയായി ചുമതലയേല്‍ക്കും എന്ന് റിപ്പോര്‍ട്ട്. പൊതു ബജറ്റിന് ശേഷമായിരിക്കും മുകുള്‍ റോയ് ചുമതലയേല്‍ക്കുക.

റെയില്‍വേ നിരക്ക്‌ വര്‍ധനയുടെ പേരില്‍ ത്രിവേദിയെ നീക്കം ചെയ്യണമെന്നും മുകുള്‍ റോയിയെ പകരം മന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു. ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. മമത തന്നെയാണ് നിരക്ക് വര്‍ധനയ്ക്കെതിരെ ശക്തമായി പ്രതികരിച്ചത്.

നിരക്ക്‌ വര്‍ധനയാണ് ത്രിവേദിയുടെ കസേര തെറിപ്പിച്ചത്. മുകുള്‍ റോയ് മന്ത്രിയാകുന്നതോടെ നിരക്ക് വര്‍ധന പിന്‍‌വലിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇതൊക്കെ മമതയുടെ രാഷ്ട്രീയ നാടകമാണോയെന്ന കാര്യം വരും ദിവസങ്ങളില്‍ കണ്ടറിയാം.

English Summary: Mukul Roy, Minister of State for Shipping, a senior leader of Trinamool Congress will become new railway minister.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :