മുംബൈ സ്ഫോടനം: രേഖാചിത്രം തയ്യാറാക്കി

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയിലെ സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തെന്ന് കരുതുന്ന വ്യക്തിയുടെ രേഖാചിത്രം മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് തയ്യാറാക്കി. സ്‌ഫോടനങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന വിവിധ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ചിത്രം അയച്ചുകൊടുത്തിട്ടുണ്ട്. എന്നാലിത് ജനങ്ങള്‍ക്ക് ലഭിക്കില്ല. പോലീസിന് സ്ഥിരമായി വിവരങ്ങള്‍ നല്‍കുന്നവരെയും ഈ രേഖാചിത്രം കാണിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

സ്ഫോടന സമയം ദാദര്‍, ഒപ്പെറ ഹൗസ്, സവേരി ബസാര്‍ എന്നിടങ്ങളിലുണ്ടായിരുന്ന ദൃക്സാക്ഷികളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്. സ്ഫോടനം നടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പുവരെ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു.

ജൂലായ് 13ന് മുംബൈയിലെ മൂന്നിടത്ത് ഉണ്ടായ സ്‌ഫോടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. 130 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :