മീററ്റില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി: രണ്ട് പേര് കൊല്ലപ്പെട്ടു
ലഖ്നൗ|
WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയടക്കം രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായി കരുതുന്നു.
ഒരു ആരാധനാലയത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.
കലാപകാരികളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.