മിശ്രവിവാഹം ജിഹാദല്ളെന്ന് സെയ്ഫ് അലി ഖാന്‍

മുംബൈ| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:46 IST)
വിവാദമായ ലൌ ജിഹാദിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സെയ്ഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇംഗ്ളണ്ട്, ഭോപാല്‍, പട്ടൗഡി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് താന്‍ ജീവിച്ചത്. താന്‍ ഹിന്ദുവും, മുസ്ളിമുമാണ് എന്നാല്‍ അതിലുപരി താന്‍ ഒരു ഇന്ത്യക്കാരനാണ് സെയ്ഫ് പറയുന്നു.

താന്‍ ഈ ലേഖനം എഴുതുന്നത് വര്‍ഗീയതെപ്പറ്റി പറയാനല്ല മിശ്രവിവാഹമെന്നുള്ളത്
തന്റെ സുഹൃത്തുക്കളേയും അവരുടെ കുടുംബങ്ങളേയും ബാധിക്കുന്ന ഒന്നായതിനാലാണ്.തന്‍െറ മാതാപിതാക്കള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോഴും ഇതെ പ്രശ്നങ്ങളുണ്ടായിരുന്നു.


രാജകുടുംബത്തിനും ബ്രാഹ്മണര്‍ക്കും മതങ്ങളിലെ തീവ്ര ചിന്താഗതിക്കാര്‍ക്കും അവരുടേതായ പ്രശ്നങ്ങളുണ്ടായിരുന്നു. മതതീവ്രവാദികള്‍ മാതാപിതാക്കള്‍ക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നു സെയ്ഫ് പറയുന്നു. ദൈവം ഒന്നാണ് എന്നാല്‍ പലപേരില്‍ അറിയപ്പെടുന്നു എന്നത് മനസ്സിലാക്കിയാണ് നമ്മള്‍ വളരുന്നത്.

കരീനയും താനും കല്യാണം കഴിച്ചപ്പോഴും പലരും അര്‍ത്ഥ ശൂന്യമായ രീതിയില്‍ ലൗ ജിഹാദാണെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ തങ്ങള്‍ തങ്ങളുടെ വിശ്വാസം തന്നെയാണ്
പിന്തുടരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :