ന്യൂഡല്‍ഹി|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (08:30 IST)
ലൗ ജിഹാദുമായി ബന്ധപ്പെട്ട് തന്റെ വകുപ്പിന് ഔദ്യോഗികമായി ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. എന്നാല്‍, ഒരു എംപി എന്ന നിലയ്ക്ക് തന്റെ മണ്ഡലത്തില്‍ നിന്നും നിരവധി പരാതികള്‍ ലൗ ജിഹാദ് സംബന്ധിച്ച് തനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഏഴോ എട്ടോ സംഭവങ്ങള്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മേനകാ ഗാന്ധി വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകള്‍ക്ക് ലഭിക്കുന്ന വരുമാനം തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന തന്റെ പരാമര്‍ശം വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. യുപി പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പരാമര്‍ശം. ഒരു ദിനപത്രത്തിലും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിരുന്നുവെന്ന് അവര്‍ സൂചിപ്പിച്ചു.