റായ്പുര്‍|
WEBDUNIA|
Last Modified ശനി, 7 ഡിസംബര്‍ 2013 (11:24 IST)
PRO
ഛത്തീസ്ഗഢിലെ ബീജാപുര്‍ ജില്ലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പത്രപ്രവര്‍ത്തകനെ വധിച്ചു.
ബീജാപ്പുരിലെ പ്രാദേശിക ഹിന്ദി പത്രമായ 'ദേശബന്ധു'വിന്റെ റിപ്പോര്‍ട്ടര്‍ സായ് റെഡ്ഡി(45)യാണ് കൊല്ലപ്പെട്ടത്. ബസഗുഡ സ്വദേശിയായ സായ്‌റെഡ്ഡി കഴിഞ്ഞ രണ്ടുവര്‍ഷമായി ബീജാപ്പുരിലായിരുന്നു താമസം. ബസഗുഡയില്‍ ബന്ധുക്കെളെക്കണ്ട് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.
നക്‌സല്‍ബാധിത പ്രദേശത്താണ് കഴിഞ്ഞ 22 വര്‍ഷമായി റെഡ്ഡി ജോലിചെയ്തിരുന്നത്. കഴിഞ്ഞ ഫിബ്രവരിയില്‍ സുക്മ ജില്ലയില്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായ നേമി ചന്ദ് ജയിനെ മാവോവാദികള്‍ കൊലപ്പെടുത്തിയിരുന്നു.