മാപ്പ് പറയാ‍ന്‍ തയ്യാറാണ്, ഒരിക്കല്‍ ഞങ്ങളെ പരീക്ഷിക്കൂ: മുസ്‌ലിം സമുദായത്തോട് ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
PTI
എവിടെയെങ്കിലും എന്തെങ്കിലും തെറ്റുകളോ കുറവുകളോ മാപ്പുപറയാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതവണ തങ്ങളെ പരീക്ഷിക്കണമെന്ന് മുസ്‌ലിം സമുദായത്തോട് ബിജെപി.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച മുസ്‌ലിം കൂട്ടായ്മയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസ്സിന്റെ വ്യാജപ്രചാരണത്തില്‍ ആരും വീഴരുതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു.

എല്ലാവര്‍ക്കും തുല്യത എന്ന നയത്തില്‍ ബിജെപി. ഉറച്ചു നില്‍ക്കും.'ഞങ്ങളുടെ ഭാഗത്തു നിന്ന് എപ്പോഴെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും തെറ്റുകളോ കുറവുകളോ വന്നിട്ടുണ്ടെങ്കില്‍ ശിരസ്സ് കുനിച്ച് മാപ്പ് പറയാന്‍ തയ്യാറാണ്.

ബിജെപി ഒരിക്കലും മുസ്‌ലിം സമുദായത്തിനെതിരല്ല. ഒരുതവണ ഞങ്ങളെ പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഞങ്ങളെ പന്നീട് നോക്കേണ്ട.'- രാജ്‌നാഥ് സിങ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :