പരിക്കേറ്റ മറ്റൊരു എന്‍.ഡി.ടി.വി ലേഖകനെ വ്യാഴാഴ്‌ച പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചിരുന്നു. അതേ സമയം പത്രപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനന്ത് സിംഗിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുവാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് വ്യാഴാഴ്‌ച എം.എല്‍.എയുടെയും കൂട്ടാളികളുടെയുംമര്‍ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ആര്‍.ജെ.ഡി വെള്ളിയാഴ്‌ച ബീഹാര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.